ചണ്ഡീഗഡ് : പഞ്ചാബ് പോലീസ് മുൻ മേധാവി കെ പി എസ് ഗിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. പഞ്ചാബ് വിഘടന വാദത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട പോലീസ് ഓഫീസറാണ് ഗിൽ. 1988 ൽ സുവർണ ക്ഷേത്രത്തിൽ കയറിക്കൂടിയ ഭീകരരെ കീഴടക്കാൻ ഓപ്പറേഷൻ ബ്ളാക്ക് തണ്ടറിന് നേതൃത്വം നൽകിയതും ഗിൽ ആയിരുന്നു.
ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡന്റ് കൂടിയായിരുന്നു. പഞ്ചാബിൽ ഖാലിസ്ഥാൻ തീവ്രവാദം അടിച്ചമർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു കെ പി എസ് ഗിൽ.
രണ്ട് തവണ പഞ്ചാബിന്റെ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മികച്ച സേവനം കണക്കിലെടുത്ത് 1989ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.