തിരുവനന്തപുരം : കെ സുരേന്ദ്രന്റെ സഹോദരിമാരെയും അമ്മയേയും അധിക്ഷേപിച്ച് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗിരിയുടെ പരാമർശം . സുരേന്ദ്രന്റെ സഹോദരിമാരെ താൻ പീഡിപ്പിക്കാൻ ശ്രമിച്ചോ എന്നാണ് ഗിരിയുടെ ചോദ്യം.
ഏഷ്യാനെറ്റിൽ നടന്ന ചർച്ചയ്ക്കിടെ കെ സുരേന്ദ്രൻ തന്നെ തട്ടിപ്പുകാരനെന്ന് വിളിച്ചെന്നാരോപിച്ചാണ് സന്ദീപാനന്ദ ഗിരി മോശമായ ഭാഷയിൽ അധിക്ഷേപം നടത്തിയത് . സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലാണോ അതോ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച വകയിലാണോ സന്ദീപാനന്ദ ഗിരി കള്ളനാവുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഗിരി ചോദിച്ചിരിക്കുന്നത് .
സന്ദീപാനന്ദ ഗിരി തട്ടിപ്പു നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞതിനെതിരെ ഇത്തരം പരാമർശങ്ങളാണോ സന്യാസി നടത്തേണ്ടത് എന്ന ചോദ്യങ്ങളും ഉയർന്നു . എന്നാൽ സന്ദീപാനന്ദ ഗിരിക്ക് പിന്തുണയുമായി സിപിഎം അനുഭാവികൾ രംഗത്തെത്തിയതോടെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ ചർച്ചകളും നടക്കുന്നുണ്ട് .താൻ തട്ടിപ്പുകാരനാണെങ്കിൽ തെളിയിക്കാനും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിച്ചിട്ടുണ്ട്.