ശ്രീനഗർ: ജമ്മു കശ്മീരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി കുട്ടികൾ മരിച്ചു. 12 വിദ്യാർത്ഥികൾ മരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
രജൗരി ജില്ലയിലെ മഞ്ഞഗോട്ടിലുള്ള ഒരു സ്വകാര്യ സ്കൂളിൽ നിന്നും പീർ കീ ഘലിയിലേക്ക് വിനോദയാത്രയ്ക്കായ് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പൂഞ്ചിലെ മുഗൾ റോഡിനു സമീപമുള്ള കൊക്കയിലേക്ക് വാഹനം നിയന്ത്രനം നഷ്ടപെട്ട് പതിക്കുകയായിരുന്നു. 40ൽ അധികം വിദ്യാർത്ഥികൾ അപകടസമയത്ത് ബസ്സിലുണ്ടായിരുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.