കൊല്ലം : മുഖത്തലയിൽ സിപിഐ പ്രവർത്തകനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സി ഗിരീഷിനെ സിപിഎമ്മുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. മുഖത്തല വില്ലേജ് ഓഫീസിനു സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്കൂട്ടറിൽ വരികയായിരുന്ന ഗിരീഷിനെ ചവിട്ടി വീഴ്ത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
മാരകമായി മുറിവേറ്റ ഗിരീഷ് ആശുപത്രിയിൽ ചികിത്സയിലാണ് . ഏറെ നാളായി പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ് . നേരത്തെ എ ഐ വൈ എഫിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിനെ തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു .ഇരുവിഭാഗങ്ങൾ തമ്മിൽ സോഷ്യൽ മാദ്ധ്യമങ്ങളിലും വലിയ തോതിൽ കൊലവിളികൾ ഉയർത്തിയിരുന്നു.
സംസ്ഥാന നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തി . പ്രകടനത്തിനിടയിൽ സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകളും മുഖ്യമന്ത്രിയുടെ ബോർഡുകളും തകർത്തു.