തിരുവനന്തപുരം: കേന്ദ്രം ‘സ്കിൽ ഡവലെപ്മെന്റ്’ പദ്ധതി നടപ്പാക്കിയപ്പോൾ പിണറായി സർക്കാർ ‘കിൽ ഡെവലപ്മെന്റാണ്’ നടപ്പാക്കിയതെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പിസി തോമസ്. പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം ഒരു വർഷം പൂർത്തിയാപ്പോഴേക്കും സെക്രട്ടറിയേറ്റിന് മുന്നിൽ സമര വേലിയേറ്റം നടക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാബു യോഗത്തിൽ ആവശ്യപ്പെട്ടു.
ഭരിക്കുന്നവർ തന്നെ കൊലപാതകികളാകുന്ന അപൂർവ്വ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാൽ എംഎൽഎ, ഘടകകക്ഷി നേതാക്കളായ അഡ്വ രാജൻബാബു, കുരുവിള മാത്യൂസ്, വി വി രാജേന്ദ്രൻ, ബി പ്രേമാനന്ദൻ, കെ കെ പൊന്നപ്പൻ, ബി കുമാരദാസ്, അഡ്വ എസ് സുരേഷ് എന്നിവർ പ്രസംഗിച്ചു.