ലണ്ടൻ: രാജ്യം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യത്ത് മറ്റൊരു ഭീകരാക്രമണത്തിന് രാജ്യം വീണ്ടും ഇരയായേക്കുമെന്നും മേ മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിലെ മാഞ്ചസ്റ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തെരേസ മേയുടെ മുന്നറിയിപ്പ്.
അതേസമയം, മാഞ്ചസ്റ്റിൽ ആക്രമണം നടത്തിയത് സൽമാൻ അബേദിയെന്ന യുവാവാണെന്ന് സ്ഥിരീകരിച്ചു. യൂറോപ്പ്യൻ നഗരങ്ങളിലെല്ലാം ജാഗ്രത നിർദ്ദേശം നിലനിൽക്കുകയാണ്.
തന്ത്ര പ്രധാന നഗരങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.