കണ്ണൂർ : രാമന്തളിയിൽ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ചൂരക്കാട്ട് ബിജുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന കൊലയാളി പിടിയിൽ . ഡിവൈഎഫ്ഐ നേതാവ് രാമന്തളി അനൂപാണ് അറസ്റ്റിലായത് . ഇന്നലെ രാത്രിയോടെയാണ് അനൂപ് അറസ്റ്റിലായത് . സിപിഎം നേതാക്കൾ ഇടപെട്ട് പോലീസിൽ കീഴടക്കുകയായിരുന്നെന്നാണ് സൂചന.
പയ്യന്നൂരിൽ കുന്നെരുവിലെ ഗുണ്ടാ നേതാവും സിപിഎം പ്രവർത്തകനുമായ ധനരാജൻ കൊല്ലപ്പെട്ട കേസിൽ ബിജു പ്രതിചേർക്കപ്പെട്ടിരുന്നു. സിപിഎം നേതൃത്വം ഇടപെട്ട് പോലീസിനെ സ്വാധീനിച്ച് ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ബിജുവിനെ കേസിൽ പെടുത്തിയത് . ധനരാജൻ വധത്തിൽ ബിജുവിന് പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല . തുടർന്ന് ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിയാക്കുകയായിരുന്നു . പ്രദേശത്ത് ജനകീയനായിരുന്ന ബിജുവിനെ കൊലപ്പെടുത്താൻ സിപിഎം കൊലയാളി സംഘങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു .അതിന്റെ ഭാഗമായാണ് ബിജുവിനെ ധനരാജിന്റെ കേസിൽ ഉൾപ്പെടുത്തിയത് .
അനൂപടക്കമുള്ള ഏഴു പേരാണ് കൊല നടത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു . ഇനി ഒരാൾ കൂടിയാണ് കേസിൽ പിടികൂടാനുള്ളത്. രാമന്തളി കുന്നരുവിൽ സത്യൻ , കക്കംപാറ ജിതിൻ , കക്കംപാറ റിനേഷ് , രാമന്തളി ജ്യോതിഷ് തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കൊലപാതകത്തിൽ പങ്കെടുത്ത പ്രതീഷ് വിദേശത്തേക്ക് കടന്നതായാണ് റിപ്പോർട്ട്