ലണ്ടൻ : മാഞ്ചസ്റ്ററിൽ സംഗീത പരിപാടിയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 19 മരണം. 50 ലേറെ പേർക്ക് പരിക്ക്. ഭീകരാക്രണമെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാത്രി 10.30യോടെയാണ് സംഭവം.മാഞ്ചസ്റ്ററിലെ അരീനയിൽ പോപ്പ് ഗായിക അരിയാന ഗ്രാന്റ് സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. കാണികളുടെ വിശ്രമമുറിയിലാണ് സ്ഫോടനം നടന്നത്. 21000ത്തോളം പേർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. .ചാവേർ ആക്രമണമാണോ എന്നതും സംശയിക്കുന്നു.സ്റ്റേഡിയത്തിൽ നിന്ന് രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.സുരക്ഷാസേന സ്ഥലത്തെത്തി പരിശോധ തുടരുകയാണ്
.മാഞ്ചസ്റ്റർ പൊലീസ് സ്ഥലത്ത് ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.സ്ഫോടനത്തെ തുടർന്ന് വേദിക്ക് സമീപത്തെ മാഞ്ചസ്റ്റർ വിക്ടോറിയ മെട്രോ സ്റ്റേഷന് അടച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു വലിയ ഭീകരാക്രമണമുണ്ടാകുന്നത്. 2005 ല്‍ ലണ്ടനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 52 പേര് കൊല്ലപ്പെട്ടിരുന്നു