തിരുവനന്തപുരം: സർവീസിലിരിക്കെ ആത്മകഥയെഴുതിയ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ നടപടി വിവാദത്തിൽ. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയതായാണ് പരാതി.
അതേസമയം, ഇന്ന് നടക്കാനിരുന്ന ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് റദ്ദാക്കി. മുഖ്യമന്ത്രി പണറായി വിജയൻ പിന്മാറിയതോടെയാണ് പ്രകാശനം റദ്ദാക്കിയത്.
എന്നാൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരിപാടി റദ്ദാക്കുകയായിരുന്നുവെന്നും ബുക്ക് ഓൺലൈനിലും മറ്റും ലഭ്യമാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു.