തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മൽസ്യത്തൊഴിലാളിയായ ജോസ് ക്ലിൻ ആണ് മരിച്ചത്.
മുഖത്തും കൈകളിലും ആഴത്തിൽ കടിയേറ്റ ജോസ് ക്ലിൻ ഇന്ന് രാവിലെ മെഡിക്കൽ കോളേജിലാണ് മരിച്ചത്.
മാസങ്ങൾക്ക് മുൻപാണ് പുല്ലുവിളയിൽ ശിലുവമ്മ എന്ന വൃദ്ധയെ നായകൾ കടിച്ചു കൊന്നത്.