ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം എഡിഷനിൽ കിരീടം മുംബൈയ്ക്ക്. പൂനെയ്ക്കെതിരെ ഒരു റൺസിനാണ് മുംബൈയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തിരുന്നു. 47 റൺസ് എടുത്ത ക്രുണാൽ പാണ്ഡ്യയുടെ മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
ഐപിഎൽ ഫൈനലിലെ ഏറ്റവും ചെറിയ സ്കോർ ആയിരുന്നു മുംബൈയുടേത്.