കോഴിക്കോട്: കോഴിക്കോട് വടകര ചെറിയ കൈവേലിയിൽ ബിജെപി പൊതു യോഗത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ബോംബേറ്. ബി ജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വിപി ശ്രീപദ്മനാഭൻ മേഖലാ വക്താക്കളായ വി വി രാജൻ എൻ പി രാജൻ എന്നിവർ പങ്കെടുത്ത പൊതുയോഗത്തിലാണ് ബോംബേറുണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
രാത്രി ഏഴരയോടെയാണ് സംഭവം. വി.വി.രാജന് പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റേജിനു നേരെ ബോബ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏറെപ്പേര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബോംബ് സമീപത്തെ മരത്തില്‍ തട്ടി സ്റ്റേജിനു സമീപത്ത് വീണ് പൊട്ടയതിനാല് വന്‍ ദുരന്തം ഒഴിവായി.