ന്യൂഡൽഹി : ഇന്ത്യയുടെ മിസൈൽ മാൻ , മുൻ രാഷ്ട്രപതി ഡോ. എ പിജെ അബ്ദുൾ കലാമിന് നാസയുടെ ആദരം . അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കണ്ടെത്തിയ ബാക്ടീരിയയ്ക്ക് നാസ കലാമിന്റെ പേരു നൽകി.
നാസയുടെ കീഴിലുള്ള പ്രധാനപ്പെട്ട ലാബോറട്ടറിയായ ജെറ്റ് പ്രൊപ്പൽഷനിലെ ശാസ്ത്രജ്ഞരാണ് ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ബാക്ടീരിയയെ കണ്ടുപിടിച്ചത്. സോളിബാസിലസ് കലാമി എന്നാണ് പേരു നൽകിയത്.
1963 ലാണ് കലാം നാസയിൽ പരിശീലനം നേടിയത് . അതിനു ശേഷമാണ് തുമ്പയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതും. കലാം ഭാരതത്തിന് സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കണ്ടുപിടിത്തം നടത്തിയ ലാബിലെ മുതിർന്ന ഗവേഷകൻ ഡോ. വെങ്കടേശ്വരൻ പറഞ്ഞു.
ഭാരതത്തെ ബഹിരാകാശ യുഗത്തിലേക്ക് നയിച്ച മനുഷ്യസ്നേഹിയായ ശാസ്ത്രജ്ഞനായിരുന്നു ഡോ. എപിജെ അബ്ദുൾ കലാം . പിന്നീടദ്ദേഹം രാഷ്ട്രപതിയായപ്പോൾ ജനകീയത കൊണ്ട് ശ്രദ്ധേയനുമായി . സ്വപ്നം കാണാൻ കുട്ടികളോട് ആവശ്യപ്പെട്ട് അവരുടെ പ്രിയങ്കരനുമായി മാറിയ ആളായിരുന്നു കലാം .