ടെഹ്റാൻ : ഹസൻ റുഹാനി വീണ്ടും ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന എതിരാളിയായ ഇബ്രാഹിം റൈസിയെയാണ് റുഹാനി പരാജയപ്പെടുത്തിയത്.
58.6 ശതമാനം വോട്ട് റുഹാനി നേടിയതായാണ് റിപ്പോർട്ട് . എതിർ സ്ഥാനാർത്ഥിയായ റൈസിക്ക് 39.8 ശതമാനം വോട്ട് ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് സൂചന.