തിരുവനന്തപുരം : പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി . തിരുവനന്തപുരം പേട്ടയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം .
ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന് വിളിപ്പേരുള്ള ഗംഗേശാനന്ദ തീർത്ഥപാദത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇയാൾ വർഷങ്ങളായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് യുവതി പോലീസിന് മൊഴി നൽകി .
കുടുംബവുമായുള്ള ബന്ധം മുതലെടുത്താണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് . നിരന്തരമായുള്ള ഉപദ്രവത്തിൽ സഹികെട്ടാണ് പെൺകുട്ടി കൃത്യം ചെയ്തത്.
ഹരിസ്വാമിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി . പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്കെതിരെ ലൈംഗിക അതിക്രമത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട് .
ആത്മരക്ഷാർത്ഥം ചെയ്ത കൃത്യമായതിനാൽ യുവതിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല .