ഹേഗ് : കുൽഭൂഷൺ കേസിൽ പാകിസ്ഥാന് തിരിച്ചടി . കുൽഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു . അന്തിമ വിധി വരുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി .
പാകിസ്ഥാന്റെ വാദങ്ങൾ കോടതി തള്ളി . കേസ് വിചാരണയ്ക്കെടുക്കാൻ കോടതിക്ക് അവകാശമില്ലെന്ന പാകിസ്ഥാൻ വാദം തെറ്റാണെന്നും കോടതി വ്യക്തമാക്കി. കുൽഭൂഷണെ സംരക്ഷിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്നും പാകിസ്ഥാൻ മുൻവിധിയോടെ പെരുമാറുന്നുവെന്നും കോടതി വ്യക്തമാക്കി.