മലയാള സിനിമയിൽ സ്ത്രീകൾക്കായി പ്രത്യേക സംഘടന

തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾക്കായി പ്രത്യേക സംഘടന. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഘടന രൂപീകരിക്കുന്നത്. വുമൺ കളക്ടീവ് ഇൻ സിനിമ എന്നാണ് സംഘടനയുടെ പേര്.

മഞ്ജു വാര്യർ, ബീനാപോൾ, വിധു വിൻസെന്റ്, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.

ഈയിടെ ഒരു യുവ നടിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് വ്യാപകമായ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘടന പ്രസക്തമാകുന്നത്.

സംഘടന നേതൃത്വം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

സ്വച്ഛ് റെയില്‍ പദ്ധതി; വിശാഖപട്ടണം വൃത്തിയുളള സ്റ്റേഷൻ

Next Story »

പരിസ്ഥിതിയെ സ്നേഹിച്ച പൈലറ്റ്

HAPPENING NOW

%d bloggers like this: