മുംബൈ : പ്രസിദ്ധ ബോളിവുഡ് നടി റീമ ലഗൂ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ബുധനാഴ്ച ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്യാം ബെനഗൽ സംവിധാനം ചെയ്ത കലിയുഗിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അവർ ഹിന്ദി – മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ തുടങ്ങിയവരുടെ സിനിമകളിൽ അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഹം ആപ്കെ ഹെയിൻ കോൻ , കൽ ഹോ നഹോ , കുച്ഛ് കുച്ഛ് ഹോത്താ ഹെ , പ്യാർ തോ ഹോനാ ഹി ഥാ , സാജൻ , തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ്ട്ടുണ്ട് . മുംബൈയിലെ പ്രസിദ്ധ നാടക നടിയായിരുന്ന മന്ദാകിനി ഭധാടെയുടെ മകളാണ് . മറാത്തി നടൻ വിവേക് ലാഗുവിനെയാണ് വിവാഹം കഴിച്ചത് . മറാത്തി നടി മൃണ്മയിയാണ് ഏകമകൾ.