തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ നിയമസഭയിൽ പറഞ്ഞു. ഏപ്രിൽ മുതൽ ജേക്കബ് തോമസ് അവധിയിലാണെന്നും ഒരു മാസം കൂടി അവധി നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിന് ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നുവെന്നാണ് ജേക്കബ് തോമസ് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്.