കോഴിക്കോട്: സർക്കാരിനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം വീണ്ടും. ഡിജിപി ഓഫീസിന് മുന്നിലുണ്ടായ അതിക്രമത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം കുറ്റപ്പെടുത്തി.
മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കാൻ തയാറാക്കിയ നിവേദനത്തിലാണ് സർക്കാരിനെതിരായ വിമർശനം. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.