പാലക്കാട്: കേരളത്തിൽ വീണ്ടും വനാക്രൈ റാൻസംവെയർ ആക്രമണം. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലെ കംപ്യൂട്ടറുകളിലാണ് വൈറസ് ആക്രമണം ഉണ്ടായത്. 23 കംപ്യൂട്ടറുകൾ തകരാറിലായി.
ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടത്.
വൈറസ് ആക്രമണം അക്കൗണ്ട്സ് വിഭാഗത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു.
കഴിഞ്ഞ ദിവസം ദിവസം കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളിലും വൈറസ് ആക്രമണം നടന്നിരുന്നു.