കണ്ണൂർ : പയ്യന്നൂരിലെ ഗുണ്ടാനേതാവ് ധനരാജ് കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ആർ.എസ്.എസ് നേതാവിനെ കൊലപ്പടുത്തിയതിനു ശേഷം സിപിഎമ്മുകാർ ആഹ്ളാദപ്രകടനം നടത്തിയെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ . താൻ ട്വീറ്റ് ചെയ്ത വീഡിയോയിൽ സിപിഎം ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ തന്നെയാണ്. ട്വീറ്റിൽ ഉറച്ച് നിൽക്കുന്നു.
കണ്ണൂരിൽ പതിനാലിടത്താണ് ആഹ്ലാദ പ്രകടനങ്ങൾ നടന്നത്. ഇതുമായി ബന്ധപ്പെട്ട് എത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും കുമ്മനം കൊച്ചിയിൽ പ്രതികരിച്ചു. സിപിഎം ആഹ്ളാദ പ്രകടനം നടത്തിയെന്ന് പറഞ്ഞ് കുമ്മനം ട്വിറ്ററിലിട്ട വീഡിയോക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ മെയ് 12 നാണ് ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത് . പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസിൽ പ്രതിചേർത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.