കോട്ടയം: കോട്ടയം കുമരകത്ത് ബിജെപി പഞ്ചായത്തംഗങ്ങളെ ക്രൂരമായി അക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്. അക്രമികള്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുമ്പ് പലതവണ കുമരകത്ത് ഇതേ പ്രതികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതതിരെ അക്രമം നടത്തിയതിന് തെളിവുകള്‍ നല്‍കിയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങള്‍ക്കെതിരെ പഞ്ചായത്ത് ഓഫീസിനു സമീപത്തുവെച്ചാണ് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ക്രൂരമായ മര്‍ദ്ദിച്ച് കാല് തല്ലിയൊടിച്ച സിപിഎം പ്രവര്‍ത്തകരുടെ പേരു സഹിതം മര്‍ദ്ദനത്തിനിരയായ പഞ്ചായത്തംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
എന്നാല്‍ അക്രമികള്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താതെയാണ് കേസെടുത്തിരിക്കുന്നത്. മാത്രവുമല്ല പ്രതികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാവുന്നുമില്ല.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കോട്ടയം നഗരത്തില്‍ ബിജെപി പ്രതിഷേക്കൂട്ടായ്മ സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബിജെപി അംഗങ്ങളും, നഗരസഭാ കൗണ്‍സിലര്‍മാരും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.