സ്ത്രീകളെ ബഹുമാനിക്കുന്നവർക്കായി രാമന്റെ ഏദൻ തോട്ടം സമർപ്പിച്ച് രഞ്ജിത് ശങ്കർ

കോഴിക്കോട്: സ്ത്രീകളെ ബഹുമാനിക്കുന്നവർക്കായി രാമന്റെ ഏദൻ തോട്ടം സമർപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. എട്ടുവർഷം കഴിഞ്ഞിട്ടും നഷ്ടപ്പെട്ടുപോകാത്ത കൌതുകമാണ് സിനിമയായി മാറിയതെന്ന് രഞ്ജിത് ശങ്കർ കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു.

നഗരത്തിരക്കുകളിൽ നിന്നും ഗ്രാമത്തിലേക്ക് ചേക്കേറി മണ്ണിലിറങ്ങാനാഗ്രഹിക്കുന്ന ഒരു വിഭാഗം യുവാക്കളെ പ്രതിനിധീകരിക്കുന്ന രാമന്റെ ഏദൻ തോട്ടം എന്ന സിനിമ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കായി സമർപ്പിക്കുന്നതായി സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.

വർത്തമാന കാലഘട്ടത്തിൽ പ്രസക്തമായ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുന്ന സിനിമയെ കുറിച്ച് പങ്കുവെക്കാനെത്തിയതായിരുന്നു രഞ്ജിത് ശങ്കറും സിനിമയിലെ നായിക അനു സിതാരയും.

കഥയുടെ കൌതുകം വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ജിവിതത്തിലെ വഴിത്തിരിവാണ് രാമന്റെ ഏദൻ തോട്ടം സമ്മാനിച്ചതെന്ന് നടി അനുസിതാരയും പറഞ്ഞു.

പഞ്ചാബിൽ പഠാൻകോട്ട് ബലിദാനിയുടെ കുടുംബത്തിനു മർദ്ദനം

Next Story »

ബിജെപി പഞ്ചായത്തംഗങ്ങളെ അക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

HAPPENING NOW

%d bloggers like this: