കണ്ണൂർ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയാണ് കസ്റ്റഡിയിലായത് .രാമന്തളി സ്വദേശി ബിനോയ് ആണ് കസ്റ്റഡിയിലായത് .
ഏഴംഗ കൊലയാളി സംഘമാണ് കൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചെന്നും പോലീസ് പറഞ്ഞു. കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പയ്യന്നൂരിനടുത്ത് മണിയറയിൽ നിന്നാണ് കാർ കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് ആർ.എസ്.എസ് മണ്ഡൽ കാര്യവാഹായ ചൂരക്കാട് ബിജുവിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.പയ്യന്നൂരിലെ ഗുണ്ടാനേതാവായ ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ തെറ്റായി പ്രതി ചേർത്തിനു ശേഷമാണ് പ്രദേശത്തെ ജനപിന്തുണയുള്ള നേതാവായ ബിജുവിനെ സിപിഎം കൊലപ്പെടുത്തിയത് .