കോഴിക്കോട്: ജിഷ്ണു പ്രണോയി കേസിൽ ഡിഎൻഎ പരിശോധന പരാജയം. ഇടിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയുടെ ഡിഎൻഎ പരിശോധന മതിയായ അളവിൽ രക്തക്കറയില്ലാത്തതിനാൽ പരിശോധിക്കാനായില്ലെന്ന് ഫോറൻസിക് വിഭാഗം വ്യക്തമാക്കി.
കോളേജിലെ ഇടിമുറി എന്നറിയപ്പെടുന്നമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് പരിശോധനയ്ക്കയച്ചത്. ഇതിൽ നിന്ന് ഡിഎൻഎ സാമ്പിൾ വേർതിരിക്കാനാവില്ലെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്.
അതേസമയം, ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന വിമർശനവുമായി അമ്മ മഹിജ രംഗത്തെത്തി.