കൊളംബോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, പ്രസിഡന്റ് മൈത്രിപാല സിരിസേന എന്നിവരുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി.
രാജ്യാന്തര ബുദ്ധ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം. നൂറിലേറെ രാജ്യങ്ങൾ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയൊരുക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.
തമിഴ് ജനതയുടെ പുനരധിവാസം ഉൾപ്പടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.
ശ്രീലങ്കയിലെ തമിഴ് വംശജരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.