തിരുവനന്തപുരം: സൗജന്യ എടിഎം സേവനം അവസാനിപ്പിച്ച് എസ്ബിഐ. പണം പിൻവിക്കുന്നത് ഉൾപ്പടെയുളള ഓരോ ഇടപാടിനും 25 രൂപ സർവീസ് ചാർജ് ഈടാക്കും.
മുഷിഞ്ഞ നോട്ട് മാറുന്നതിനും സർവീസ് ചാർജുകൾ ഈടാക്കും.
നിലവിൽ മോട്രോ നഗരങ്ങളിൽ മൂന്നും നോൺമെട്രോ നഗരങ്ങളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്.
ഓൺലൈൻ, മൊബൈൽ പണമിടപാടുകൾക്കും സർവീസ് ചാർജുകൾ ഈടാക്കും.
ജൂൺ ഒന്ന് മുതലാണ് പുതിയ നയം പ്രാബല്യത്തിൽ വരുന്നത്. ഇത് സംബന്ധിച്ച് എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.