വനിതാ ഏകദിന ക്രിക്കറ്റിൽ പുതു ചരിത്രം രചിച്ച് ഇന്ത്യൻ താരം ജുലൻ ഗോസ്വാമിക്ക് അഭിനന്ദന പ്രവാഹം. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന വനിതാ താരമെന്ന നേട്ടമാണ് ജുലൻ സ്വന്തമാക്കിയത്.
ചതുരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് ജുലൻ റെക്കോർഡ് മറികടന്നത്.
ഓസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്സിന്റെ 10 വർഷം പഴക്കമുള്ള റെക്കോർഡാണ് ജുലൻ തിരുത്തിയത്. 2002ൽ ഇന്ത്യന്‍ ടീമിലെത്തിയ ജുലന് അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.