ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയെ തകർത്ത ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഇന്നലെ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.
33 ആം മിനിറ്റിൽ മരിയോ മാൻസുകിച്ചും 44 ആം മിനിറ്റിൽ ഡാനി ആൽവ്സുമാണ് യുവന്റസിനായി ഗോൾവല കുലുക്കിയത്. കെയ്ലിൻ എബാപയാണ് മൊണോക്കോയുടെ ഗോൾ നേടിയത്.
ആദ്യപാദസെമിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു യുവന്റസ് ജയിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ റയൽ മഡ്രിഡ് അത് ലറ്റികോ മാഡ്രിഡിനെ നേരിടും. ആദ്യപാദസെമിയിൽ അത് ലറ്റികോയെ 3-0 ന് തകർത്ത റയലിനാണ് മുൻതൂക്കം.