തിരുവനന്തപുരം: കെ.എം മാണിക്കെതിരായ നിലപാടിലുറച്ച് കോൺഗ്രസ്. കേരള കോൺഗ്രസ് മാണി വിഭാഗം രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം വിലയിരുത്തി.
മാണിയോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നും യോഗത്തിൽ തീരുമാനമായി. കോട്ടയം ഡിസിസിയുടെ പ്രമേയത്തിന് അംഗീകാരം നൽകി.
കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ. മാണിയായിരുന്നു. മാണിയും ജോസ് കെ. മാണിയും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കോട്ടയത്ത് നടന്നതെന്നും കെപിസിസി പ്രസിഡന്റെ എംഎം ഹസൻ പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.