തിരുവനന്തപുരം : മന്ത്രി ജി സുധാകരന്റെ കിഫ്ബിക്കെതിരായ പരാമർശത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം . വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയമായ ക്ഫ്ബിക്കെതിരെ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് പരാമർശം നടത്തിയത്. ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. ഇത് തരികിട കളിയാണെന്നും സുധാകരൻ പറഞ്ഞിരുന്നു . ഇതാണ് വിവാദമായത്.