ന്യൂഡൽഹി: അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയും ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്യുന്ന പാക് സൈന്യത്തിന്റെ ബങ്കർ ഇന്ത്യൻ സൈന്യം നശിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു . കൃഷ്ണഗട്ടി മേഖലയ്ക്ക് സമീപമുള്ള ബങ്കറാണ് ഇന്ത്യൻ ആക്രമത്തിൽ തകർന്നത് .
ബങ്കറിലെ ചെറിയ ദ്വാരത്തിലേക്ക് കൃത്യമായി കയറുന്ന മോർട്ടാർ ഷെൽ നിമിഷങ്ങൾക്കകം ബങ്കറിനെ നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത് . സൈനികരുടെ സംസാരവും ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ നിന്ന് കേൾക്കാം .അതേ സമയം പാക് സൈന്യം ഈയടുത്ത് കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടിയാണോ ഇതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല..
സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടിയെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു . ഇതിനു തക്കതായ മറുപടി നൽകുമെന്ന് കരസേന മേധാവി ബിപിൻ റാവത്തും വ്യക്തമാക്കി. തുടർന്ന് തിരിച്ചടിക്കാൻ സൈന്യത്തിന് സർക്കാർ സ്വാതന്ത്ര്യവും നൽകിയിരുന്നു .
A Sikh Regiment unit completely annihilates a Pak bunker on LoC. #IndianArmy responds to Pak in the language they understand. #HammerPakArmy pic.twitter.com/YaoOVHE5VO
— Major Gaurav Arya (@majorgauravarya) May 8, 2017