തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി സെന്‍കുമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സെന്‍കുമാര്‍ പിണറായി വിജയനെ കാണുന്നത്.
പോലീസ് തലപ്പത്തുണ്ടായ മാറ്റങ്ങളും തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും മുഖ്യമന്ത്രി – ഡിജിപി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സുപ്രീംകോടതി വരെ സര്‍ക്കാരിനെ എത്തിക്കുകയും മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കുകയും ചെയ്തതിലൂടെ സര്‍ക്കാരിന് അനഭിമതനാണ് സെന്‍കുമാര്‍.
ചുമതലയേറ്റ ദിവസം ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അതിനാല്‍ത്തന്നെ മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നില്ല.