ന്യൂഡൽഹി : വർദ്ധിച്ച് വരുന്ന കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. കേന്ദ്ര മന്ത്രിമാരും കമ്യൂണിസ്റ്റ് ഭീകര ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഢിലെ സുക്മയിൽ 25 സിആർപിഎഫ് ജവാന്മാർ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം സിആർപിഎഫ് എടുത്ത നടപടികൾ യോഗം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായി സിആർപിഫ് കമ്യൂണിസ്റ്റ് ഭീകര വിരുദ്ധസേനയുടെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് മാറ്റി.