ഭല്ലാല ദേവന്റെ രഥത്തിലുമുണ്ട് ഒരു റോയൽ ടച്ച്

ബാഹുബലിയിലെ അസാധാരണമായ പോരാട്ടങ്ങൾ ആസ്വാദകരെ അമ്പരപ്പിക്കുമ്പോൾ അതിനു പിന്നിൽ വിഷ്വൽ എഫക്ട്സ് മാത്രമല്ല ഉള്ളത് . സിനിമയിലെ പ്രതിനായകനായ റാണാ ദഗ്ഗുപതി അവതരിപ്പിച്ച ഭല്ലാലദേവൻ യുദ്ധം ചെയ്യാനിറങ്ങുന്ന രഥം പ്രത്യേകം തയ്യാർ ചെയ്തതാണ് . ഇരുചക്ര പ്രേമികളുടെ ഇഷ്ടവാഹനമായ റോയൽ എൻഫീൽഡ് എഞ്ചിനാണ്‌ ആ രഥത്തിന് കരുത്തു പകരുന്നത്.

സ്റ്റിയറിംഗ് വീലും ഡ്രൈവറും ഉള്ള രഥമാണ് സിനിമയിൽ ഭല്ലാലദേവൻ ഓടിക്കുന്നത് . കലാ സംവിധായകൻ സാബു സിറിളും സഹായികളും ചേർന്നാണ് രഥം തയ്യാറാക്കിയത്. രഥത്തിന്റെ ഈ രഹസ്യം ഈയിടെ പുറത്ത് വന്ന ഒരു അഭിമുഖത്തിലാണ് സാബു സിറിൾ വെളിപ്പെടുത്തിയത്.

ബാഹുബലിയിൽ മാത്രമല്ല മറ്റ് പല സിനിമകളും രൂപമാറ്റം ചെയ്ത റോയൽ എൻഫീൽഡ് വാഹങ്ങൾ ഉപയോഗിച്ചിട്ടുണ്ട് .റോബി കോൾട്രാൻ ഹാരി പോട്ടർ സിനിമയിൽ ഉപയോഗിച്ചതും റോയൽ എൻഫീൽഡാണ്.

വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തു : വീടാക്രമിച്ച് പകരം വീട്ടി എസ് എഫ് ഐ നേതാവ്

Next Story »

കോൺഗ്രസ് സഖ്യം പരാജയത്തിന് ‌കാരണം : മുലായം

HAPPENING NOW

%d bloggers like this: