കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് മാണി വിഭാഗവും സിപിഎമ്മും കൈകോർക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സഖറിയാസ് കരുവേലിയെ സിപിഎം പിന്തുണക്കുകയാണ്.
അതേസമയം മാണിയുടെ നീക്കത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത ഉയർന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ യുഡിഎഫ് ബന്ധം തുടരുമെന്ന പാർട്ടി തീരുമാനത്തിന് വിരുദ്ധമാണിതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
സിപിഎം തീരുമാനത്തിനെതിരെ സിപിഐയും രംഗത്തുവന്നു.
കേരളാ കോൺഗ്രസ് മാണിവിഭാഗം കരാർ ലംഘിച്ചുവെന്നും അവർ കാണിച്ചത് വിശ്വാസവഞ്ചനയാണെന്നും അതിനാൽ ജോസ് കെ മാണി എംപി സ്ഥാനം രാജിവക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.