തിരുവനന്തപുരം: ഡിജിപി ആര് എന്ന ചോദ്യവുമായി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചത്.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിലെ പാളിച്ചകൾ സഭാനടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അനൂപ് ജേക്കബ് ആണ് നോട്ടീസ് നൽകിയത്.
അതേസമയം ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പാക് നടപടിയെ അപലപിച്ചും സഭയിൽ പ്രമേയം പാസ്സാക്കി.