കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജല കേന്ദ്രീകൃതമായ വികസന നയമാണ് സംസ്ഥാനത്തിനാവശ്യമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഓഡിയോ കസറ്റ് അവതരണവും വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി.
കാവുകള്‍ വെട്ടിനശിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ കാവ് സംരക്ഷണത്തിന് കോടികള്‍ നീക്കിവെച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.ജലസ്വരാജിനോടനുബന്ധിച്ച് പുറത്തിറക്കിയ ഓഡിയോ കാസറ്റ് സാഹിത്യകാരന് കെഎല്‍ മോഹനവര്‍മ്മ സംവിധായകന് വേണു പി നായര്‍ക്ക് നല്കി പുറത്തിറക്കി.ഓഡിയോ കാസറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച എംകെ അര്ജുനന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്,ജില്ലാ പ്രസിഡന്റ് എന്‍കെ മോഹന്‍ദാസ്, പരിസ്ഥിതി പ്രവര്‍ത്തകരായ എസ് സീതാരാമന്, എൻ സി ഇന്ദുചൂഢന് എന്നിവരും ചടങ്ങില്‍ സംസാരിച്ചു