ന്യൂഡൽഹി: വിഐപി സംസ്ക്കാരത്തിന് വിട നൽകി ഇന്നുമുതൽ മന്ത്രിമാരുടെ വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കും.
മെയ് ഒന്നുമുതൽ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഇത് സംബന്ധിച്ച തീരുമാനം.
എമർജൻസി വാഹനങ്ങൾക്ക് നീല നിറത്തിലുള്ള ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാം. ആംബുലൻസ്, അഗ്നിശമനസേന, പോലീസ് എന്നിവയ്ക്കാകും നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാനാവുക.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, അടക്കമുള്ളവർക്കും നിരോധനം ബാധകമാകും.
എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും, ഈ തീരുമാനം നേരത്തെ എടുക്കേണ്ടാതായിരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.