അടിമാലി: പൊമ്പിളൈ ഒരുമ പ്രവർത്തകരോട് താൻ മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. മൂന്നാർ സമരം തെറ്റിദ്ധാരണയിൽ നിന്നും തുടങ്ങിയതാണ്.അതിനാൽ അതിൽ ഇടപെടില്ലയെന്നും എം.എം.മണി പ്രതികരിച്ചു.
മാധ്യമങ്ങള്‍ എന്ത് എഴുതിയാലും ചിരിച്ചുകൊണ്ടാണ് നേരിടുന്നത്. സ്ത്രീപീഡകരുടെ പാർട്ടിയാണ് കോൺഗ്രസ്സ് . സോളാർ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാർ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്ത് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ മൂന്നാറിൽ പൊമ്പിളൈ ഒരുമ നടത്തുന്ന സത്യാഗ്രഹ സമരം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് നിരാഹാര സമരം അവസാനിപ്പിച്ച് പൊമ്പിളൈ ഒരുമ പ്രവർത്തകർ സത്യാഗ്രഹ സമരത്തിലേക്ക് മാറിയത്. മന്ത്രി എംഎം മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗോമതി അറിയിച്ചു.