മൂന്നാർ: മൂന്നാറിൽ നിരാഹാരമിരിക്കുന്ന പൊമ്പിളൈ ഒരുമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമര നേതാക്കളായ ഗോമതിയെയും കൗസല്യയെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നടപടി.
എന്നാൽ ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി പറഞ്ഞു. തന്റെ ജീവൻ പോയാലും പ്രശ്നമില്ല. ഡ്രിപ്പ് ഇടാൻ പോലും സമ്മതിക്കില്ലെന്നും ഗോമതി പറഞ്ഞു.
പോലീസ് ആവശ്യപ്പെട്ടിട്ടും ആശപത്രിയിലേക്ക് മാറാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവർക്ക് പകരം പൊമ്പിളൈ ഒരുമ പ്രവർത്തകർ നിരാഹാരം ആരംഭിച്ചു.