ന്യൂഡൽഹി: മൂന്നാർ വിഷയം കോൺഗ്രസ് ഏറ്റെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറിലെ കയ്യേറ്റവു മായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിന്റെ ആവശ്യം ഇല്ല.
കേരളത്തിൽ നിലവിലുളള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന് തീരുമാനം എടുക്കാമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ചക്കളാത്തി പോരാട്ടത്തിലൂടെ രക്ഷപ്പെടുന്നത് മൂന്നാറിലെ വൻകിട കൈയ്യേറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.