ന്യൂഡൽഹി: തങ്ങൾക്കു തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിങ് കെജ്രിവാൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താൻ നിരവധി പാർട്ടി പ്രവർത്തകരോടും, സമ്മതിദായകരോടും നേരിൽ സംസാരിച്ചു. ഞങ്ങൾ തെറ്റുകൾ ചെയ്തെന്നതാണ് വസ്തുത; കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ ആത്മപരിശോധന നടത്തുമെന്നും മാറ്റം അനിവാര്യമാണെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു. വിട്ടുവീഴ്ചകല്ല നടപടിയാണ് ആവശ്യം.പ്രവർത്തനങ്ങളിലേക്കു മടങ്ങാനുളള സമയമാണിത്. സമയാസമയങ്ങളിൽ തെറ്റുകൾ സംഭവിക്കാറുണ്ടെങ്കിലും ഉപായങ്ങൾ കണ്ടെത്തി സ്വയം ഉയർന്നു വരാൻ പരിശ്രമിക്കുമെന്നും കെജ്രിവാൾ തന്റെ കുറിപ്പിൽ വ്യക്തമാക്കി.