ന്യൂഡൽഹി: ജെറ്റ് എയർവേസ് പൈലറ്റ് യാത്രക്കാരെ വശീയമായി അധിക്ഷേപിച്ചെന്ന് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയാണ് ഹർഭജൻ ഇക്കാര്യം അറിയിച്ചത്. ഒരു അംഗപരിമിതനേയും സ്ത്രീയേയുമാണ് പൈലറ്റ് അധിക്ഷേപിച്ചത്. ഇവരെ അസഭ്യം പറയുകയും ഇവരോട് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്നും ഹർഭജൻ ട്വീറ്റിൽ പറയുന്നു.
ഈ സംഭവങ്ങൾ ഞാൻ നേരിട്ട് കണ്ടതാണ്. ആദ്യം വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലായിരുന്നു. പിന്നീട് വിവരങ്ങൾ ശേഖരിച്ചാണ് പ്രതികരിക്കുന്നത്. ഇതി രാജ്യത്ത് അനുവദിച്ച് കൊടുക്കാനാവില്ല. പൈലറ്റിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹർഭജൻ ട്വിറ്ററിൽ ആവശ്യപ്പെട്ടു.