ചെന്നൈ: മൂന്ന് മാസത്തേക്ക് മദ്യഷോപ്പുകൾ അടച്ചിടാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ദേശീയ പാതയിൽ നിന്ന് 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമത്തിനെതിരെ ഡി.എം.കെ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ദേശീയ- സംസ്ഥാന പാതകൾ ജില്ലാ കോർപ്പറേഷൻ പാതകളായി പരിവർത്തനം ചെയ്യാനുള്ള സംസ്ഥാന സർക്കാർ ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് ഡി.എം.കെ ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിധി മറികടക്കാനാണ് ദേശീയ-സംസ്ഥാന പാതകൾ പുനർനാമകരണം ചെയ്യുന്നതെന്നാണ് ഡി.എം.കെയുടെ വാദം.