ലഖ്നൗ : ഉത്തർപ്രദേശിൽ ഭൂമാഫിയക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ . ഭൂമാഫിയകളെ പിടി കൂടുന്നതിനായി ഭൂമാഫിയ വിരുദ്ധ സേന രൂപീകരിച്ചു .
മതസ്ഥാപനങ്ങളുടെ മറവിൽ ഭൂമി വാങ്ങിക്കൂട്ടുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാവുമെന്നും സർക്കാർ വ്യക്തമാക്കി. നിരവധി ഭൂമി തട്ടിയെടുക്കൽ പരാതികൾ എത്തിയതോടെയാണ് ഈ മേഖല ശുദ്ധീകരിക്കാൻ സർക്കാർ ലക്ഷ്യമിട്ടത്.
നേരത്തെ സർക്കാരുദ്യോഗസ്ഥർക്ക് കർശനമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയ സർക്കാർ മന്ത്രിമാർ എല്ലാ വർഷവും സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും തീരുമാനമെടുത്തിരുന്നു . അനധികൃത അറവുശാലകൾ പൂട്ടിയതും ആന്റി റോമിയോ സ്ക്വാഡ് രൂപീകരിച്ചതും ജനങ്ങളുടെ കയ്യടി നേടിയിരുന്നു.