തിരുവനന്തപുരം: എംഎം മണിക്കെതിരെ നടപടിക്ക് സിപിഎം. കടുത്ത നടപടിയെടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. തുടർച്ചയായ വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് വിമർശനമുയർന്നു.
അച്ചടക്ക നടപടി സംബന്ധിച്ച് അന്തിമ തീരുമാനം നാളത്തെ സംസ്ഥാന സമിതി യോഗത്തിലുണ്ടാകും.
വിഷയം സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തെന്നും തീരുമാനം കോടിയേരി പറയുമെന്നും മണി പറഞ്ഞു.