ന്യൂഡൽഹി : ആളില്ലാ ചെറു പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം ഒരുങ്ങുന്നു . പ്രോജക്ട് ഘാതക് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിലേക്കായി മൂവായിരം കോടിയാണ് നീക്കിവച്ചിരിക്കുന്നത്.
ബോംബുകളും മിസൈലുകളും വർഷിക്കാൻ ശേഷിയുള്ള ചെറുവിമാനങ്ങളാണ് ഘട്ടക് പദ്ധതി ലക്ഷ്യമിടുന്നത് . ആട്ടണോമസ് അൺമാൻഡ് റിസർച്ച് എയർക്രാഫ്റ്റ് ( ഓറ ) എന്നപേരിലാണ് പദ്ധതി അറിയപ്പെടുക.
ഭാരതീയ വ്യോമസെനയും ഡിആർഡിഓയും എയറോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസിയും സംയുക്തമായാണ് പദ്ധതിപ്രവർത്തനങ്ങൾ നടത്തുന്നത്. ശത്രു ലക്ഷ്യങ്ങളിൽ ബോംബുകൾ നിക്ഷേപിച്ചതിനു ശേഷം തിരിച്ചു വരാൻ കഴിവുള്ള വിമാനമാണ് നിർമ്മിക്കുന്നത്.