ന്യൂഡൽഹി : ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാകുന്നു . ചക്ദേ ഇന്ത്യയിലെ സെന്റർ ഫോർവേഡ് ആയി അഭിനയിച്ച പ്രമുഖ ബോളിവുഡ് നടി സാഗരിക ഘട്ഗേ ആണ് വധു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ ബോളിവുഡ് താരം ഇഷ ഷെർവാണിയുമായി പ്രണയത്തിലായിരുന്ന സഹീർ ഈ ബന്ധം തകർന്നതിനു ശേഷമാണ് സാഗരികയുമായി അടുക്കുന്നത് . വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒന്നിച്ചുള്ളാ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു.
ഇപ്പോൾ ഡൽഹി ഡെയർ ഡെവിൾസിന്റെ താരമായ സഹീർ ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് . ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്ക് ബൗളറുമായിരുന്നു ഈ ഇടം കയ്യൻ.